NEWS UPDATE

6/recent/ticker-posts

കോവിഡ്​ രോഗിയെ നഴ്​സ്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി​

ഭോപ്പാൽ: കോവിഡ്​ രോഗിയെ പുരുഷ നഴ്​സ്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുമ്പ്​ നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്നാണ്​ പുറത്ത്​ വന്നത്​.[www.malabarflash.com]


43കാരി​യെ ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​. ഏപ്രിൽ ആറിനാണ്​ ഇവർ പീഡനത്തിനിരയായത്​. ഡോക്​ടറോടാണ്​ പീഡനവിവരം ഇവർ പങ്കുവെച്ചത്​. തുടർന്ന്​ ഡോക്​ടർ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഏപ്രിൽ ആറിന്​ തന്നെ പീഡനത്തിനിരയായ സ്​ത്രീയുടെ ആരോഗ്യനില മോശമാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. അന്ന്​ രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവർ മരണപ്പെട്ടു.

നിഷാദ്​പുര പോലീസാണ്​ സംഭവത്തിൽ കേസെടുത്തത്​. സന്തോഷ്​ അഷിർവാർ എന്നയാളെ പോലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. ഇയാളുടെ വിചാരണ നടപടികൾ ഉടൻ തുടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ.

Post a Comment

0 Comments