NEWS UPDATE

6/recent/ticker-posts

'ഭീഷ്‍മ പര്‍വ്വം'; 'ബിഗ് ബി'ക്കുശേഷം അമല്‍ നീരദും മമ്മൂട്ടിയും

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'ഭീഷ്‍മ പര്‍വ്വം'. 'ബിലാലി'നു മുന്‍പ് അമല്‍ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് മമ്മൂട്ടി ഇപ്പോള്‍ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.[www.malabarflash.com]


ലോക്ക് ഡൗണ്‍ കാലത്തെ താടിയും മുടിയും നീട്ടിയ മമ്മൂട്ടിയുടെ ലുക്ക് പലകുറി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അത് ഈ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിനുവേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയാവും പ്രധാന ലൊക്കേഷന്‍.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. കൊവിഡ് പശ്ചാത്തലം പൂര്‍ണ്ണമായും ഒഴിവാകാത്ത സാഹചര്യത്തില്‍ വലിയ താരനിരയും വന്‍ കാന്‍വാസുമൊക്കെയുള്ള ഒരു ചിത്രം ഉടന്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് നിര്‍മ്മാതാക്കള്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് ആ ഇടവേളയില്‍ മമ്മൂട്ടിയെ തന്നെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍ അമല്‍ നീരദ് തീരുമാനിച്ചത്. അമല്‍ നീരദിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന ബിഗ് ബി (2007) ആരാധകര്‍ക്കിടയില്‍ കള്‍ട്ട് ഫോളോവിംഗ് ഉള്ള ഒരു ചിത്രമാണ്. 14 വര്‍ഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

Post a Comment

0 Comments