Top News

നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.[www.malabarflash.com]

കുറച്ചുകാലമായി ശ്രീവാസ്തവ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതേവരെ ഉണ്ടായിട്ടില്ല.

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വലിമൈ തരായോ എന്ന വെബ് സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടന്‍.

മരണ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് പോലീസ് പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെന്നൈ നഗരത്തിലെ ആശുപത്രിയിലേക്കാണ് അയച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post