Top News

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി; യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചി: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം സന്തോഷ് ലൈനില്‍ കളപ്പുരക്കല്‍ വീട്ടില്‍ മിഷാല്‍ (23) നെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് പി.എസ്., എസ്‌ഐമാരായ ജര്‍ട്ടീന ഫ്രാന്‍സിസ്, ജമാല്‍ ഇ.കെ., എഎസ്‌ഐമാരായ ഷാജി, ഷാഹി, ഇക്ബാല്‍, എസ്‌സിപിഒ പ്രമീള രാജന്‍, ഷൈജാ ജോര്‍ജ്ജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post