Top News

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

തൃശ്ശൂര്‍: യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്തി. പിണ്ടാണി കടംമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന പറവൂര്‍ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി.[www.malabarflash.com]

ബുധനാഴ്ച  രാത്രിയാണ് നാടിനെ നടക്കിയ സംഭവം. കൃത്യം നടത്തിയതിനു ശേഷം പുലര്‍ച്ചെ അഞ്ചിന് മക്കളായ ഷറഫുദ്ദീന്‍ (ഒന്‍പത്) ഹയാന്‍ (രണ്ടര) എന്നിവരെയും കൂട്ടി ഷംസാദ് തന്റെ പറവൂരിലെ വീട്ടിലെത്തുകയും മക്കളെ അവിടെ ഏല്‍പ്പിച്ച് കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

ഇതിനിടെ ഷംസാദിന്റെ മാതാവ് രാവിലെ ഇവരുടെ വീട്ടിലേക്ക് വിളിച്ച് മകന്‍ കുട്ടികളെ കൊണ്ടുവന്ന് ഇവിടെ ആക്കിയിട്ടുണ്ടെന്നും റഹ്മത്തിനെ കൊണ്ടുവന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. പിണ്ടാണിയിലെ വീട്ടിലേക്ക് വിളിച്ചാണിത് പറഞ്ഞത്. തുടര്‍ന്ന് അയല്‍വാസികള്‍ ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതി മരിച്ച് കടക്കുന്നതാണ് കണ്ടത്. 

ഷംസാദിനെ വടക്കേകര പോലിസ് അറസ്റ്റ് ചെയ്തു. ഗള്‍ഫിലായിരുന്ന ഷംസാദ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ കാലം കഴിഞ്ഞതോടെ മത്സ്യക്കച്ചവടം തുടങ്ങി. ഇതിനിടയിലാണ് പുത്തന്‍ചിറ പിണ്ടാണിയില്‍ വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്. 

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് മാള പോലീസ്. പ്രതി മദ്യപാനിയാണെന്ന് നാട്ടുകാരില്‍ നിന്നും സൂചനയുണ്ട്. മാള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post