കണ്ണൂർ: എട്ടുവയസ്സുകാരിയായ മകളെ അതിക്രൂരമായി മർദിച്ച് പിതാവ്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഭാര്യ തിരിച്ചെത്താൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവ് പൊലീസിനോട് വിശദീകരിച്ചു. തുടർന്ന് പിതാവിനൊപ്പം തന്നെ കുട്ടിയെ പൊലീസ് വിട്ടയക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. (www.malabarflash.com)
പ്രാപ്പൊയിൽ സ്വദേശി ജോസിനെതിരെയാണ് പരാതി. വീട്ടിൽനിന്ന് മാറിനിൽക്കുന്ന മാതാവിനോട് കുട്ടിക്ക് കൂടുതൽ അടുപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. തല ഭിത്തിയിലിടിപ്പിക്കുകയും മുഖത്ത് അടിക്കുകയും വെട്ടുകത്തിയുമായി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശദമായി അന്വേഷിച്ച് പിന്നീട് നടപടിയെടുക്കാമെന്നും കുട്ടിയെ പിതാവിന്‍റെ സഹോദരിക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ ഇതുവരെ പൊലീസ് പിതാവിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
0 Comments