കാഞ്ഞങ്ങാട് : ദേശീയ പാതയില്‍ പടന്നക്കാട് ചൊവ്വാഴ്ച രാവിലെ പൊലീസ് ജീപ്പും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.[www.malabarflash.com]
കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പോലീസ് ജീപ്പ്, ഇരുചക്ര വാഹനം മുന്നില്‍ കയറിയപ്പോള്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടിയെയും മറ്റൊരു കാറിനെയും റോഡരികില്‍ നില്‍ക്കുകയായിരുന്ന സുഹറയെയും ഇടിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ചീമേനി പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Post a Comment