Top News

ഭാര്യ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന പ്രവാസി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഉദുമ: ഭാര്യ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന പ്രവാസി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കുന്ന് ടൗണിലെ ഫാല്‍ക്കണ്‍ ഫാബ്രിക്‌സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന്‍ സ്വാദിഖ് (39) ആണ് മരിച്ചത്.[www.malabarflash.com]


വെളളിയാഴ്ച രാവിലെ മധൂര്‍ പട്‌ളയിലാണ് സംഭവം ഭാര്യ സഹോദരന്‍ മൊയ്തുവിനൊപ്പം നടന്ന് പോകുമ്പോള്‍ തോട്ടിൽ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മൊയ്തു രക്ഷപ്പെട്ടെങ്കിലും സ്വാദിഖിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. അഗ്‌നിരക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സ്വാദിഖിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ദുബൈയിലെ ജോലി ചെയ്യുകയായിരുന്ന സ്വദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
മാതാവ് അസ്മ , ഭാര്യ: ഫർസാന. മക്കൾ: ഫാസിൽ സൈൻ, ദിയ ഫാത്തിമ, ആമിന.
സഹോദങ്ങൾ: സമീർ, ശംസുദ്ധീൻ, സഹദ്, ശബാന 

Post a Comment

Previous Post Next Post