Top News

തൃശ്ശൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ചു

thrissur-son-killed-his-fatherതൃശ്ശൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ചു

തൃശ്ശൂര്‍: മുളയം കൂട്ടാലയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്. മകന്‍ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോള്‍ സുമേഷ് മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. (www.malabarflash.com) 

അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റി പരിസരത്ത് വീടിനോട് ചേര്‍ന്ന പറമ്പിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി. മണ്ണുത്തി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Keywords: Thrissur, Kerala, News, Murder, case, Arrested, Obituary, Thrissur, son killed his father, Police, Liquor, Dead body, Inquest, House, Blood

Post a Comment

Previous Post Next Post