Top News

‘30 കോടി കൊടുത്തില്ലെങ്കിൽ വിവാഹേതരബന്ധമെന്ന് പറഞ്ഞു പരത്തും, രഹസ്യ ചാറ്റുകൾ പുറത്തുവിടും’: ഹണിട്രാപ്പിൽ ദമ്പതികൾ പിടിയിൽ

കൊച്ചി: ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻപ് ജോലി ചെയ്തിരുന്ന തൃശൂർ ചാവക്കാട് വലപ്പാട് വീട്ടിൽ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസിൽ പെടുത്തുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടർന്ന് ഈ മാസം 27ന് കമ്പനിയിലെ മൂന്നു ജീവനക്കാരെ ഇവർ ഹോട്ടലിൽ വിളിച്ചു വരുത്തി. 30 കോടി രൂപ നൽകണമെന്നും അതിന്റെ ഉറപ്പിനായി മുദ്രപ്പത്രത്തിൽ കമ്പനി ഉടമയെക്കൊണ്ട് ഒപ്പുവയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

അതിനോടൊപ്പം 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും 10 കോടി രൂപയുടെ വീതം 2 ചെക്കുകൾ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിച്ചു. പിറ്റേന്ന് 20 കോടിയുടെ ചെക്കുകളും വാങ്ങി.

10 കോടി രൂപ ഉടന്‍ നൽകാമെന്ന് പ്രതികളെ അറിയിച്ചശേഷം ഐടി കമ്പനി ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് 20 കോടി രൂപയുടെ ചെക്ക് ലീഫും കരാർ പേപ്പറുകളും കണ്ടെത്തിയെന്നു പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post