NEWS UPDATE

6/recent/ticker-posts

ദമ്മാമിൽ വാഹനാപകടം: മൂന്ന്​ മലയാളി യുവാക്കൾ മരിച്ചു

ദമ്മാം: വ്യാഴാഴ്ച പുലർച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കൾ തൽക്ഷണം മരിച്ചു.[www.malabarflash.com]

മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട്​ വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ്​ ഷഫീഖ് (22), വയനാട്​ സ്വദേശി അബൂബക്കറിന്റെ മകൻ അൻസിഫ് (22)-​, കോഴിക്കോട്​ സ്വദേശി മുഹമ്മദ്​ റാഫിയുടെ മകൻ സനദ് ​(22) എന്നിവരാണ്​ മരിച്ചത്​. 

വ്യാഴാഴ്​ച പുലർച്ചെ രണ്ടോടെ ദമ്മാം ദഹ്​റാൻ മാളിന്​ സമീപമാണ്​ അപകടം. ഇവർ ഓടിച്ചിരുന്ന ഹുണ്ടായ്​ കാർ ഹൈവേയിൽ നിന്ന്​ പാരൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്തണം വിട്ട്​ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ്​ പോലീസ്​ റിപ്പോർട്ട്​. 

മുന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലകസ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

 മൂന്നുപേരുടേയും കുടുംബങ്ങൾ സൗദിയിലുണ്ട്​. ദമ്മാം ഇൻറനാഷണൽ ഇന്ത്യൻ സ്​കുളിലെ പൂർവ വിദ്യാർഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്​. ​സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാൻ രക്ഷിതാക്കളോട്​ അനുവാദം ചോദിച്ച്​ കാറുമായി പോയതായിരുന്നു മൂന്നുപേരും.

Post a Comment

0 Comments