Top News

സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്: പാലക്കാട് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയെ മാറ്റി

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ടിഎ സിദ്ദീഖിനെ സ്ഥാനത്ത് നിന്നും മാറ്റി. അരിയൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻ്റെ പശ്ചത്തലത്തിലാണ് നടപടി. 

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച പി അബ്ദുൽ ഹമീദ് എംഎൽഎ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 20 വർഷത്തോളം അരിയൂർ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു 

അഡ്വ ടിഎ സിദ്ദീഖ് പ്രസിഡൻ്റായ കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്. പിഇഎ സലാം മാസ്റ്ററാണ് പുതിയ ജനറൽ സെക്രട്ടറി.

Post a Comment

Previous Post Next Post