ബദിയടുക്ക:പ്രവാചകർ മുഹമ്മദ് നബിയുടെ ജൻമദിനത്തിന് 1500 തികഞ്ഞ സവിശേഷ സാഹചര്യത്തിൽ തിരുനബിയുടെ(സ്വ) സ്നേഹസന്ദേശങ്ങളും ദർശനങ്ങളും സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് ബദിയടുക്ക സോൺഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന സ്നേഹ ലോകം സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ദാറുൽ മഹബ്ബ ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ സോൺ ദഅവാ കാര്യ പ്രസിഡണ്ട് സയ്യിദ് അലി ഹൈദർ ത്വൽഹത്ത് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.സ്വാഗത സംഘം ചെയർമാൻ മൊയ്‌ദുട്ടി ഹാജി നെക്രാജെ അധ്യക്ഷത വഹിച്ചു.ജന.കൺവീനർ എ കെ സഖാഫി കന്യാന ആമുഖ പ്രസംഗം നടത്തി.ഐ സി എഫ് ഇൻ്റർനാഷ്ണൽ സെക്രട്ടറി ഹാജി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.സോൺ ജന.സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച കർമ്മപദ്ധതി അവതരിപ്പിച്ചു.
നൂറുദ്ധീൻ മുസ്ലിയാർ, അബ്ദുറസാഖ് മുസ്ലിയാർ നെക്രാജെ, അബ്ദുൽ ഖാദർ ഹാജി കൊല്യം, ബഷീർ സഖാഫി കൊല്യം, കേരള മുസ്ലിം ജമാഅത്ത് സോൺ ജന.സെക്രട്ടറി എസ് മുഹമ്മദ് മുസ്ലീയാർ, എസ്എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അസീസ് ഹിമമി ഗോസാഡ, സ്വാഗത സംഘം ഫിനാൻസ് സെക്രട്ടറി ഹമീദലി മാവിനക്കട്ട, കോർഡിനേറ്റർ ഇഖ്ബാൽ ആലങ്കോൾ, സോൺ സെക്രട്ടറിമാരായ കബീർ ഹിമമി ഗോളിയടുക്ക, ഹസൈനാർ സഅദി ചർളടുക്ക, ഹുസൈൻ സഖാഫി തുപ്പക്കൽ, നംസീർ മാസ്റ്റർ, ശഫീഖ് സുഹ്രി എർമാളം, എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് ശംഷാദ് ഹിമമി, ജന.സെക്രട്ടറി അൽത്താഫ് ഏണിയാടി സംബന്ധിച്ചു. .


Post a Comment