Top News

ആപ്പിൾ ചരിത്രം തിരുത്തും..? ഫോൾഡബിൾ ഐഫോൺ വരുന്നു; നിർണായക വിവരം ലീക്കായി

ലോകത്തെമ്പാടും ഐഫോൺ ആരാധകർ നിരവധി. എന്നാൽ ഇത്രയേറെ ജനപ്രിയമായിട്ടും ഡിസൈനില്‍ ഒരു മാറ്റത്തിനും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഐഫോണ്‍ സ്ഥിരമായി കേൾക്കുന്നതാണ്. എന്നാൽ ഇപ്പോഴിതാ ആ പരാതികള്‍ക്ക് വിരാമമിടുകയാണ് ഐഫോൺ 18. ഡിസൈനിൽ മാറ്റവുമായാണ് ഐഫോൺ 18 എത്തുക. ഫോൾഡബിൾ ഐഫോൺ കൂടി ആയിരിക്കും ഐഫോൺ 18.[www.malabarflash.com]

ഇത് സംബന്ധിച്ച ഒരു നിർണായക വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐഫോണിന്റെ ഇതുവരെയുള്ള ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും ഐഫോൺ 18 എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐഫോണിന്റെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഐഫോൺ എയർ ആണ്. അതിലും കനം കുറവാകും പുതിയ ഐഫോൺ ഫോൾഡബിൾ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം നിലവിലെ ഫോൾഡബിൾ ഫോണുകളിലെ പ്രധാന വെല്ലുവിളിയായ ഡിസ്പ്ലേയിലെ മടക്ക് രേഖ പരമാവധി കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടിയുള്ള സാങ്കേതികവിദ്യ ആപ്പിൾ ഉപയോഗിക്കുമെന്നാണ് സൂചന. പോക്കറ്റിലും ബാഗിലുമെല്ലാം ഈ ഐഫോൺ എളുപ്പം വെക്കാൻ സാധിക്കും. എന്നാൽ ഈ ഫോൾഡബിൾ ഐഫോൺ പക്ഷേ 2026ൽ പുറത്തിറങ്ങിയേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Post a Comment

Previous Post Next Post