NEWS UPDATE

6/recent/ticker-posts

കരിച്ചേരിയിൽ ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൊയിനാച്ചി: കരിച്ചേരി വളവിൽ ലോറി നൂറു അടി താഴ്ചയിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഡ്രപ്രദേശ് സ്വദേശി മരിയ ബാബുവാ (30)ണ് മരിച്ചത്.[www.malabarflash.com] 

കുറ്റിക്കോലിൽ നിന്ന് കശുവണ്ടിയുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിച്ചേരി ആദ്യ വളവിൽ മറിഞ്ഞത്.

ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ക്ലീനറെ കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സും ബേഡകം പോലീസും ഒരു മണിക്കൂർ ശ്രമഫലമായാണ് പുറത്തെടുത്തത്.

Post a Comment

0 Comments