NEWS UPDATE

6/recent/ticker-posts

വിദ്യാഭ്യാസ വകുപ്പിലെ മുപ്പതിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം എ.എ. മുഹമ്മദ്കുഞ്ഞി ബേക്കല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

കാസര്‍കോട്: സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (എസ്.ജി.ഒ.യു) ജില്ലാ പ്രസിഡണ്ടും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന എ.എ. മുഹമ്മദ് കുഞ്ഞി ബേക്കല്‍, സര്‍വ്വീസില്‍ നിന്ന് വിരമിച്ചു .[www.malabarflash.com]

വിദ്യാഭ്യാസ വകുപ്പിലെ മുപ്പതിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഏപ്രില്‍ 30ന് വിരമിച്ചത്
വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച മുഹമ്മദ്കുഞ്ഞി നിലവില്‍ മഞ്ചേശ്വരം എ.ഇ.ഒ. ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടാണ്.

ഔദ്യോഗിക ജീവിതത്തിനൊപ്പം ജില്ലയിലെ സര്‍വ്വീസ് സംഘടനാ രംഗത്തെ നിറസാനിധ്യമായിരുന്നു എ.എ. മുഹമ്മദ്കുഞ്ഞി.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ ജില്ലയിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ്. എസ്.ഇ.യു. ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.എ.മുഹമ്മദ് കുഞ്ഞിക്ക് എസ്.ഇ.യു. ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തിലൂടെ യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് സലീം ടി.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം. ഷഫീഖ്, ടി.കെ അന്‍വര്‍, ജില്ലാ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ സിയാദ് പി, സാദിഖ് എം, ആസ്യമ്മ ഇ.എ, ശിഹാബ് ഒ.എം, ഷാക്കിര്‍ നങ്ങാരത്ത്, മുഹമ്മദലി കെ.എന്‍.പി, സിദ്ദീഖ് എ.ജി, ഇഖ്ബാല്‍ ടി.കെ, സുലൈഖ പാലോത്ത് പ്രസംഗിച്ചു. എ.എ മുഹമ്മദ്കുഞ്ഞി മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments