Top News

താജുല്‍ ഫുകഹാഅ് ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ അന്തരിച്ചു

മംഗളുരു: ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസര്‍കോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിസിപ്പാളുമായ താജുല്‍ഫുകഹാഅ് ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ (73) അന്തരിച്ചു.[www.malabarflash.com] 

അസുഖത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച 11 മണിയോടെ മംഗളുരു യേനപ്പയ്യാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂര്‍, കാസര്‍കോട് ബേക്കല്‍ ഇല്യാസ് നഗര്‍, ഹദ്ദാദ് നഗര്‍, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി കൂടിയാണ്.

നീണ്ട 42 വര്‍ഷം ബേക്കല്‍ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിസിച്ചിരുന്നു.

ഭാര്യ: ആസിയ. മക്കള്‍: സ്വാലിഹ്, ജലീല്‍, നാസര്‍ സഅദി, അനീസ, നസീബ. മരുമക്കള്‍: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. 

ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Post a Comment

Previous Post Next Post