NEWS UPDATE

6/recent/ticker-posts

കുമ്പളയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറില്‍ കടത്തുകയായിരുന്ന 2 കോടിയിലധികം രൂപ പിടികൂടി

കാസര്‍കോട്: വാഹന പരിശോധനക്കിടെ മഞ്ചേശ്വരത്ത് വന്‍ ഹവാല പണം പിടികൂടി. 2,087300 കോടി രൂപയും 20 പവൻ സ്വർണവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി.[www.malabarflash.com]

മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ (33) ആണ് പിടിയിലായത്. മഞ്ചേശ്വരം തൂമിനാട് ചെക്ക്പോസ്റ്റിനടുത്തു വെച്ചാണ് സംഭവം.

കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാഹന പരിശോധന നടത്തി വരികയായിരുന്നു. പരിശോധനക്കിടേ സ്വിഫ്റ്റ് കാര്‍ അമിത വേഗതിയല്‍ ഓടിച്ചു വന്നിരുന്നു. സംശയത്തെ തുടര്‍ന്ന് കൈ കാട്ടി നിര്‍ത്തി. 

ഡ്രൈവറുടെ പെരുമാറ്റത്തില്‍ കണ്ട സംശയത്തെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. തുടര്‍ന്ന് കുമ്പള റേഞ്ച് ഓഫീസിലേക്ക് കാര്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ കൊണ്ടുപോയി.

Post a Comment

0 Comments