NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച

കോഴിക്കോട്: ചൊവ്വാഴ്ച മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ചയാണ്.[www.malabarflash.com]

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയ ഖാസിമാരാണ് മാസപ്പിറവി വിവരം അറിയിച്ചത്. 

Post a Comment

0 Comments