Top News

ഹജ്ജ് 2020: ഇരുഹറമുകളും അണുവിമുക്തം – ഹറം കാര്യ മന്ത്രാലയം

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു ഹറമുകളും അണുവിമുക്തമാക്കിയതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കെത്തുന്ന ആഭ്യന്തര തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും നടപടികളും ഹറം കാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ഇരുഹറം കാര്യ മന്ത്രാലയ മേധാവിയും ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് മക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദിവസവും പത്ത് തവണയാണ് കഴുകി അണുവിമുക്തമാകുന്നതെന്നും സുദൈസി പറഞ്ഞു.

Post a Comment

Previous Post Next Post