Top News

വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വയുടെ നിര്‍മാണം പൂര്‍ത്തിയായി; ബുധനാഴ്ച കൈമാററം

മക്ക: വിശുദ്ധ മക്കയിലെ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായതായതോടെ അറഫാ ദിനത്തില്‍ കഅ്ബയെ അണിയിക്കുന്ന ‘കിസ്‌വ’യുടെ കൈമാറ്റം ബുധനാഴ്ച്ച നടക്കുമെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഫൈസല്‍ രാജകുമാരന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ ശൈബ ഗോത്രത്തിലെ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബിക്ക് കിസ്‌വ കൈമാറും

ദുല്‍ഹിജ്ജ ഒന്‍പതിന് രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. മക്കയിലെ ഉമ്മുല്‍ജൂദ് കിസ്‌വ ഫാക്ടറിയില്‍ ഒരുവര്‍ഷമെടുത്തതാണ് പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തീര്‍ഥാടകർ അറഫയില്‍ സംഗമിക്കുന്ന അറഫാദിനത്തിലാണ് കഅ്ബയെ പുതിയ കിസ്‌വ പുതപ്പിക്കുക. പരമ്പരാഗതമായി കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല അല്‍കഅബി കുടുംബത്തിനാണ്.

Post a Comment

Previous Post Next Post