NEWS UPDATE

6/recent/ticker-posts

ത​മി​ഴ്നാ​ട്ടി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും കോ​വി​ഡ്; 3,943 പു​തി​യ കേ​സു​ക​ൾ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​പി. അ​ൻ​പ​ഴ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച്ച​യാ​യി അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.[www.malabarflash.com]

മ​ന്ത്രി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജീ​സ് എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് കെ.​പി അ​ന്‍​പ​ഴ​ക​ന്‍.

അ​തേ​സ​മ​യം, 3,943 പേ​ര്‍​ക്കാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ആ​റു​പേ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 90,167 ആ​യി. 60 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്.

Post a Comment

0 Comments