Top News

നവവരൻ കോവിഡ് ബാധിച്ച് മരിച്ചു; വിവാഹച്ചടങ്ങിൽ പങ്കെടുത്ത 95 പേരും രോഗബാധിതർ

പാറ്റ്‌ന: കൊറോണവൈറസ് ബാധിച്ച് നവവരൻ മരിച്ചതിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത 95 പേരും രോഗബാധിതർ. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിനോക്കുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മരിച്ചത്.[www.malabarflash.com]

പട്‌നയിൽ നിന്ന് 50 കിലോമീറ്റർ അകലെ പലിഗഞ്ചിലെ ഒരു ഗ്രാമത്തിലാണ് സംഭവം. യുവാവിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ചിലർ ജില്ലാ ഭരണകൂടത്തെ അറിയിച്ചതിനെ തുടർന്ന് ഈ മാസം 15ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 15പേരെ പരിശോധനക്ക് വിധേയരാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് സമ്പർക്കപ്പട്ടികയിലുള്ള നൂറോളംപേരെ നിരീക്ഷിക്കുകയായിരുന്നു. ഇതിൽ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രധികം പേർക്ക് കൊറോണവൈറസ് വ്യാപനം ഉണ്ടായത്.

Post a Comment

Previous Post Next Post