NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

മഞ്ചേരിയില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞ് അമ്മത്തൊട്ടിലില്‍

മഞ്ചേരി: മഞ്ചേരിയില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ നിന്നാണ് ചൊവ്വാഴ്ച  രാവിലെ ചോരക്കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തിയത്.[www.malabarflash.com]

ആണ്‍കുഞ്ഞാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളജ് കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായതിനാല്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. ഷിബുവിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കുട്ടിയെ സി.ഡബ്യൂ.സിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയെ മൈലപ്പുറത്തെ ശിശുപരിപാല കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്.

Post a Comment

0 Comments