Top News

സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സീറോ സര്‍വ്വേ നടത്തും

ന്യൂഡല്‍ഹി: കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഐസിഎംആര്‍ സീറോ സര്‍വ്വേ നടത്തും. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ 69 ജില്ലകളിലാണ് സീറോ സര്‍വ്വേ ആദ്യഘട്ടത്തില്‍ നടത്തുന്നത്.[www.malabarflash.com]

തിരഞ്ഞെടുത്ത പ്രദേശത്തെ നിശ്ചിത എണ്ണം ആളുകളുടെ രക്തവും സ്രവവും എടുത്ത്‌ പരിശോധിക്കുന്ന രീതിയാണ് സീറോ സര്‍വ്വേ. ഇതിന്റെ ഫലത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വ്യാപനം എങ്ങനെയാണ്‌ തിരിച്ചറിയാം. ആര്‍ടി - പിസിആര്‍ ടെസ്റ്റിന്റെയും എലിസ ആന്റി ബോഡി ടെസ്റ്റിന്റെയും സംയോജിത രൂപമാണ് സര്‍വ്വേയ്ക്കായി ഉപയോഗിക്കുകയെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍  പറഞ്ഞു.

ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്നാണ് സര്‍വ്വേ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സര്‍വ്വേ പൂര്‍ത്തിയാക്കുക.

തെരെഞ്ഞെടുക്കപ്പെട്ട ഓരോ ജില്ലയിലും പത്ത് കേന്ദ്രങ്ങളിലാകും സര്‍വ്വേ. ഇതില്‍ ആറെണ്ണം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളായിരിക്കും. നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളും. പത്ത് ദിവസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കും.

Post a Comment

Previous Post Next Post