തിരൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ ജിഎംയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി സാദിയ(10)യാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണത്.[www.malabarflash.com]
ഉടന്‍ അധ്യാപകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.
ചെന്നൈയില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തിരൂര്‍ നിറമരുതൂര്‍ മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടി-സുഹ്‌റ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഷാഫി, സൗഫിയ.
0 Comments