NEWS UPDATE

6/recent/ticker-posts

കൊവിഡ് 19: പത്തനംതിട്ടയിലും കാസര്‍കോടും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടിയിടണം

കാസര്‍കോട്/ പത്തനംതിട്ട: കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കര്‍ശന സുരക്ഷാ നടപടികളുമായി സര്‍ക്കാര്‍. ആളുകൾ പരമാവധി പുറത്തിറങ്ങാതിരിക്കാനും അത്യാശ്യമല്ലാത്ത സര്‍വ്വീസുകളും രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന വിധത്തിൽ അപകടകരമായ ഇടങ്ങളും പരമാവധി ഒഴിവാക്കാനും ഉറപ്പിച്ചാണ് പ്രതിരോധ നടപടികൾ.[www.malabarflash.com]

സ്ഥിതി നിയന്ത്രണാതീതം എന്ന് വിലയിരുത്തലുള്ള ജില്ലകളിൽ കര്‍ശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നു, മുതൽ രണ്ടാഴ്ച കാലത്തേക്ക് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായാണ് നടപടി.

പത്തനംതിട്ട ജില്ലയിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടീപാർലറുകളും അടയ്ക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments