NEWS UPDATE

6/recent/ticker-posts

യുവതിയോട് ലൈംഗികാതിക്രമം: സഹോദരന്മാരായ പ്രതികള്‍ പിടിയില്‍

പത്തനംതിട്ട: യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ സഹോദരന്മാരായ പ്രതികളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. അതുമ്പുംകുളം ചെങ്ങറ സമരഭൂമി ശാഖ 49 ല്‍ ആറ്റരികത്ത് വീട്ടില്‍ കുക്കു എന്ന ആര്‍ ജയരാജ് (30), അതുമ്പുംകുളം ചെങ്ങറ സമരഭൂമി 45 നമ്പര്‍ ശാഖയില്‍ വനതരികത്ത് വീട്ടില്‍ കിച്ചു എന്ന് വിളിക്കുന്ന ജിതിന്‍ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ഇവരുടെ അയല്‍വാസിയായ 33 കാരിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. 19ന് വൈകിട്ട് യുവതി മകനുമൊത്ത് കടയില്‍ പോയി വരുമ്പോഴാണ് വീടിന് മുന്നിലെ റോഡില്‍ വച്ച് ആക്രമണമുണ്ടായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി എസ് ശ്രീജിത്ത്, എസ് ഐ. വി എസ് കിരണ്‍, എ എസ് ഐ. എന്‍ ആര്‍ സുബി എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

0 Comments