ഉദുമ : പാലക്കുന്ന് കഴകം ഉദുമ കുറുക്കൻകുന്ന് വയനാട്ടുകുലവൻ തറവാട്ടിൽ തെയ്യംകെട്ടിന് കലവറ നിറയ്‌ക്കലോടെ സമാരംഭം കുറിച്ചു. രാവിലെ തിരുമുറ്റത്ത് കലശാട്ട് കർമങ്ങൾ പൂർത്തിയാക്കി തറവാട്ടിൽ നിന്നുള്ള കന്നികലവറയാണ് ആദ്യം നിറച്ചത്. [www.malabarflash.com]
തുടർന്ന് തറവാട് നിലകൊള്ളുന്ന വടക്കേക്കര പ്രാദേശിക സമിതി, കോതോറമ്പൻ തറവാട് ചൂളിയാർ ഭഗവതി ക്ഷേത്രം, കളനാട് തെക്കേക്കര, ഒന്നാം കിഴക്കേക്കര, പടിഞ്ഞാർക്കര, ബേവൂരി പ്രദേശിക സമിതികളിൽ നിന്നും സമീപ തറവാടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ഭക്ഷണ മൊരുക്കാനുള്ള വിഭവങ്ങളുമായി കലവറ ഘോഷയാത്രകൾ തറവാട്ടിലെത്തി.
സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികൾക്ക് പുറമെയാണിതെല്ലാം.
രാത്രി മറക്കളത്തിൽ ദീപം തെളിയിച്ചു. തുടർന്ന് തോറ്റം പാട്ടിന് ശേഷം പാലക്കുന്ന് കഴകം ക്ഷേത്ര ആചാര സ്ഥാനികർ കോലധാരികളെ പ്രഖ്യാപിച്ചു. കണ്ടനാർ കേളൻ ജിജു മോഹനൻ കൊളത്തൂരും വയനാട്ടുകുലവൻ ജയൻ കുറ്റിക്കോലും കെട്ടിയാടും. തറവാട് ധർമദൈവങ്ങളുടെ തെയ്യംകൂടലും നടന്നു.
ബുധനാഴ്ചത്തെ പരിപാടികൾ:
പുലർച്ചെ 2 മുതൽ വൈകുന്നേരം 2 വരെ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 4ന് കാർന്നോൻ തെയ്യത്തിന്റെയും 7 ന് കോരച്ചൻ തെയ്യ ത്തിന്റെയും 9.30 ന് കണ്ടനാർകേളൻ തെയ്യത്തിന്റെയും വെള്ളാട്ടങ്ങൾ അരങ്ങിലെത്തും. തുടർന്നാണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ.
വിഷ്ണുമൂർത്തിയുടെ തിടങ്ങലിന് ശേഷം വയനാട്ടു കുലവന്റെ വെള്ളാട്ടവുമുണ്ടാകും.
യാത്രാവാഹനങ്ങൾക്ക് പാർക്കിങ്
ഉദുമ: ബപ്പിടൽ ദിവസമായ ഇന്ന് (30 ) കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള യാത്ര വാഹനങ്ങൾ ഉദുമ വയലിലും, കൊപ്പൽ, കൊക്കാൽ, ബേവൂരി, അച്ചേരി ഭാഗങ്ങളിൽ നിന്നുള്ളവ കപ്പണക്കാൽ തറവാട് വളപ്പിലും പാർക്ക് ചെയ്യേണ്ടതാണ്. ബി ആർ ഡി സി റോഡുകൾ ഉൾപ്പെടെയുള്ള പൊതുവഴികളിലും പൊതു ഇടവഴികളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

0 Comments