പയ്യോളി: തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ നാല്പേർ തിരമാലയിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കൽപ്പറ്റ സ്വദേശികളായ അനീസ (35), ബിനീഷ് (46), വാണി (32), ഫൈസൽ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം നടന്നത്.[www.malabarflash.com]
നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരത്തിനായി കൽപ്പറ്റയിൽ നിന്നെത്തിയ 26 പേരുടെ സംഘത്തിൽ പെട്ടവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment