കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. കൊളവയലിൽ ക്വാട്ടേഴ്‌സിൽ താമസക്കാരായ ബെസ്റ്റ് ബംഗാൾ നാഥിയ നാസീർ പൂർ വില്ലേജിൽ സ്വദേശികമായ ദീൻ മുഹമ്മദ് മാലിക്കിൻ്റെ മകൻ സന്തുമാലിക് (32),മൊയ്തീൻ ഷെയ്ഖിൻ്റെ മകൻ ഫാറൂഖ് ഷെയ്ഖ് (23) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
ഇക്ബാൽ റെയിൽവേ ഗെയിറ്റിനു വടക്കുമാറി അതിഞ്ഞാൽ സ്കൂളിനു മുൻപിലാണ് അപകടം. കാഞ്ഞങ്ങാടു നിന്നു കാസർകോടേക്കു പോകുന്ന റെയിൽവേ ട്രാക്കിനു സമീപത്താണ് യുവാക്കളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഇരു ട്രാക്കിലും ഒരേ സമയം ട്രെയിൻ കടന്നുപോയതായി നാട്ടുകാർ പറയുന്നു. ഇതാകാം അപകടത്തിന് കാരണമായതെന്നും ഇവർ പറയുന്നു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment