Top News

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബീച്ചിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ


കൊല്ലം: കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുളള സജീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സജീർ പെൺകുട്ടിയെ പീഡിപ്പിച്ചത്.[www.malabarflash.com]


കടയ്ക്കലിൽ നിന്ന് ബൈക്കിൽ സജീർ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലിൽ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർകലയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 

കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാൽ വീട്ടുകാർ ചടയമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്സ്കൂൾ അനികൃതരും പോലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്.

സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് അടുപ്പത്തിലായി. വർകല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. 

പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാളെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൊണ്ടു പോകാനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post