NEWS UPDATE

6/recent/ticker-posts

ജാമിഅ സഅദിയ്യഃ സാരഥികളെ തെരെഞ്ഞെടുത്തു

ദേളി: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സാരഥികളെ തെരെഞ്ഞെടുത്തു.സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡന്റ്), സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ (ജനറല്‍ സെക്രട്ടറി), കല്ലട്ര മാഹിന്‍ ഹാജി (ട്രഷറര്‍).[www.malabarflash.com]

മറ്റ് ഭാരവാഹികള്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍(വൈസ് പ്രസിഡന്റ്), എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്(വര്‍ക്കിംഗ് സെക്രട്ടറി), കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം(സെക്രട്ടറിമാര്‍). 

സെക്രട്ടറിയേറ്റ് അംഗങ്ങളായി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, യൂസുഫ് ഹാജി പെരുമ്പ, അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്ലക്കുട്ടി ബാഖവി, പനാമ മുസ്തഫ ഹാജി, കന്തല്‍ സൂപ്പി മദനി, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുറഹ്‌മാന്‍ അഹ്‌സനി, കെ മുഹമ്മദ് മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍, ഹനീഫ് പാനൂര്‍, അലി മൊഗ്രാല്‍, റഫീഖ് സഅദി ദേലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments