Top News

ഉദുമ പടിഞ്ഞാര്‍ തെരുവത്തമ്പലം ഒദോത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രം അകത്ത് കളിയാട്ടം

ഉദുമ: ഉദുമ പടിഞ്ഞാര്‍ തെരുവത്തമ്പലം ഒദോത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ അകത്ത് കളിയാട്ട മഹോത്സവം 16 ന് വെളളിയാഴ്ച്ച ആരംഭിക്കും.[www.malabarflash.com] 

രാവിലെ 6 മണിക്ക് പശുദാന പുണ്യാഹം. തുടര്‍ന്ന് ധനു സംക്രമ പൂജ. 3 മണിക്ക് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 17 ന് രാവിലെ 7.15ന് കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെടും. വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എച്ച് കുഞ്ഞമ്പു എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ സ്മരണിക പ്രകാശനം ചെയ്യും. തുടര്‍ന്ന് തിരുമുല്‍ കാഴ്ചാ സമര്‍പ്പണം. തെയ്യം കൊടുക്കല്‍. നാട്ടുകാര്‍ അവതരിപ്പിക്കുന്ന യു എ ഇ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത നാട്ടരങ്ങ് കലാപരിപാടി. അതിനു ശേഷം വെള്ളാട്ടം, കുളിച്ചു തോറ്റങ്ങള്‍. 

18 ന് രാവിലെ പടവീരന്‍, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. രാത്രി സ്ത്രീകളുടെ മെഗാ തിരുവാതിര. 19 ന് രാത്രി 9 മണിക്ക് വടക്കന്‍സ് കണ്ണൂരിന്റെ നന്മയുടെ പാട്ടുകള്‍ മാമാങ്കം അവതരിപ്പിക്കും.20 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി സജ്ജീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post