NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; പരുക്കേറ്റവരിൽ ഡിസിസി സെക്രട്ടറിയും

കണ്ണൂർ: പിണറായി മമ്പറത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആർഎസ്എസ് ആക്രമണം. കണ്ണൂർ ഡിസിസി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് മിഥുൻ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.[www.malabarflash.com]


പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്. ആക്രമിച്ചവരിൽ ഇരുപതോളം പേർ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ മൂവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തെ ക്രമിനൽ പശ്ചാത്തലമുളള ആർഎസ്എസ് പ്രവർത്തകർക്കെതിരെ പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.

Post a Comment

0 Comments