Top News

ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം കവർന്ന സംഭവം: പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം കവർന്ന ആളെ പോലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ജെ.ആർ ഫാഷൻ ജ്വല്ലറിയിൽനിന്നു രണ്ടു പവനോളം സ്വർണം മോഷ്ടിച്ച മുക്കം മൂത്താട്ടിൽ വീട്ടിൽ പ്രകാശനെ (53) മാനന്തവാടിയിൽവെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


മേയ് 26ന് രാവിലെയായിരുന്നു മോഷണം. വെള്ളി ആഭരണം ചോദിച്ചെത്തിയ ഇയാൾ കൈയിലുണ്ടായിരുന്ന കുട ജ്വല്ലറിയുടെ മേശപ്പുറത്തുണ്ടായിരുന്ന സ്വർണാഭരണത്തിൽവെച്ച് കവറോടുകൂടി എടുക്കുകയായിരുന്നു. ഇയാൾ പോയ ശേഷമാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മോഷണ ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.

സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.എൽ. അനൂപ്, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ബിനീഷ്, സി.പി.ഒ സി. നിരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post