NEWS UPDATE

6/recent/ticker-posts

മുഹിമ്മാത്തിൽ ഹജ്ജ് പഠന ക്ലാസ് നടത്തി

പുത്തിഗെ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയും മറ്റ് സ്വകാര്യ ഗ്രൂപ്പുകളിലും ഈ വർഷം ഹജ്ജ് യാത്ര നടത്തു ന്നവർക്കായി പുത്തിഗെ മുഹിമ്മാത്തിൽ ഹജ്ജ് പഠന ക്ലാസ് നടത്തി.ജന സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു.[www.malabarflash.com]

സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ് മുന്നൊരുക്കങ്ങൾ എന്ന വിഷയത്തിൽ എസ്.എം .എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ക്ലാസെടുത്തു. വൈ .എം അബ്ദുൽ റഹ്മാൻ അഹ്‌സനി അധ്യക്ഷത വഹിച്ചു . അബ്ബാസ് സഖാഫി കാവുംപുറം സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ , അബൂബക്കർ കാമിൽ സഖാഫി ,മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർണൂർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹസ്സൻ ഹിമമി, സഫ്‌വാൻ ഹിമമി ,തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments