NEWS UPDATE

6/recent/ticker-posts

യുക്രെയ്നിൽ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: യുക്രെയ്നിൽ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാൻ(22) ആണ് മരിച്ചത്. യുക്രെയ്നിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു.[www.malabarflash.com]


അർമേനിയയിൽ വെച്ചാണ് അപകടമുണ്ടായത്. നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് റിസ്‌വാൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. വിസ ക്രെഡിറ്റ് ട്രാൻസ്ഫർ സംബന്ധമായ ആവശ്യത്തിനാണ് റിസ്‌വാൻ അർമേനിയയിലെത്തിയത്.

റമീസ് (എൻജിനീയർ), മുഹമ്മദ് സമാൻ (പ്ലസ്ടു വിദ്യാർഥി) എന്നിവരാണ് സഹോദരങ്ങൾ.

Post a Comment

0 Comments