Top News

കോഴിക്കോട്ട് ബന്ധുക്കളായ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് ബന്ധുക്കളായ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു. കൂവത്തോട്ട് പാപ്പച്ചന്റെ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി. നാദാപുരം വിലങ്ങാട് പുഴയിലാണ് സംഭവ‌ം.[www.malabarflash.com]


ഈസ്റ്റർ ആഘോഷിക്കാൻ ബന്ധുവായ സാബുവിൻെറ വീട്ടിൽ എത്തിയതായിരുന്നു പാപ്പച്ചനും കുടുംബവും. ഇവിടെ നിന്ന് ഇരുവരുടെയും കുട്ടികൾ വിലങ്ങാട് പുഴയിൽ തടയണ കെട്ടുന്നത് കാണാൻ പുറപ്പെട്ടപ്പോഴാണ് ദാരുണ അപകടമുണ്ടായത്. ഫോട്ടോ എടുക്കുന്നതനിടെ കാൽവഴുതി വീണ ഹൃദ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റു രണ്ട് പേർ കുടി ഒഴുക്കിൽപെട്ടത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആഷ്മിൻറെ അമ്മയുടെ സഹോദരിയുടെ മകനാണ് ഹൃദ്വിൻ.

Post a Comment

Previous Post Next Post