NEWS UPDATE

6/recent/ticker-posts

പതിനാറുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ കേസ്​

മലപ്പുറം: പെരിന്തൽമണ്ണ കൊളത്തൂരിൽ പതിനാറുകാരനെ പീഡിപ്പിച്ച 23 വയസ്സുകാരിക്കെതിരെ പോക്​സോ കേസ്​. യുവതിയുടെ ബന്ധുവിനെ തന്നെയാണ്​ പീഡിപ്പിച്ചത്​. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ റിസോർട്ടിലുമാണ്​​ പീഡനത്തിന്​ ഇരയാക്കിയത്​.[www.malabarflash.com]


മണ്ണാർക്കാട്ട്​ പീഡനത്തിന്​ ഇരയാക്കാൻ സഹായം ചെയ്​തതിന്​ യുവതിയുടെ സുഹൃത്തായ ഡോക്ടർക്കെതിരെയും കേസുണ്ട്​. യുവതി ഒന്നാം പ്രതിയും ഡോക്ടർ രണ്ടാം പ്രതിയുമായാണ്​ കേസ്​. ഇരുവരെയും അറസ്റ്റ്​ ചെയ്തിട്ടില്ല. ഇരയായ കുട്ടിയെ ചിൽഡ്രൻസ്​ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്​.

Post a Comment

0 Comments