Top News

ലോറിയിടിച്ച കാൽനട യാത്രക്കാരൻ മടിയിൽ കിടന്നു മരിച്ചു; മനം നൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്തു

മലപ്പുറം: ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച വിഷമത്തിൽ ലോറി ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവർ മലപ്പുറം മുതിയേരി സ്വദേശി ബിജുവിനെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


നാലു മാസം മുമ്പാണ് അപകടം നടന്നത്. ഫർണിച്ചറുകളുമായി പുനലൂരിലേക്ക് പോവുകയായിരുന്നു ബിജു. കാൽനട യാത്രക്കാരൻ റോഡു മുറിച്ചു കടക്കവെ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയിൽ കി ടന്നായിരുന്നു കാൽനടയാത്രക്കാരൻ മരിച്ചത്. അപകടത്തെ തുടർന്ന് മാനസിക വിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു.

തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന് കിടന്ന ബിജുവിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post