Top News

‍‍‍‍കാണാതായ കോളജ് അധ്യാപകൻ തൂങ്ങി മരിച്ച നിലയില്‍

പെരുമ്പാവൂർ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ കോയമ്പത്തൂരിലെ കാരമടയിൽ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലം അടിവാട് വലിയപറമ്പില്‍ വീട്ടിൽ പരേതനായ അബ്ദുല്‍ സലാമിന്റെ മകൻ വി.എ. അബൂതാഹിറാണ് (28) മരിച്ചത്.[www.malabarflash.com]


മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ബൈക്കിൽ കോളജിൽനിന്ന് പോയതെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കുറുപ്പുംപടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

കോയമ്പത്തൂരിൽ എത്തിയ കുറുപ്പംപടി പോലീസ് അന്വേഷിച്ചു വരുന്നു. ബൈക്കിൽ ഒറ്റക്ക് സഞ്ചരിക്കുന്നതിന്റെ 25 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് വിവരം. മാതാവ്: സുബൈദ. ഭാര്യ: സ്വാലിഹ. മകള്‍: അയാന (ആറുമാസം).

Post a Comment

Previous Post Next Post