NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഭരണി മഹോത്സവം; കാഴ്ചസമർപ്പണത്തിന് കുലകൊത്തി


പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് പള്ളിക്കര-തണ്ണീർപുഴ കാഴ്ച കമ്മിറ്റി സമർപ്പിക്കുന്ന തിരുമുൽകാഴ്ച സമർപ്പണത്തിന് മുന്നോടിയായി കുലകൊത്തി. 64 വർഷമായി ക്ഷേത്രത്തിലേക്ക് കാഴ്ച സമർപ്പണം നടത്തിവരികയാണ് ഈ പ്രദേശത്തുകാർ.[www.malabarflash.com]

ആയിരത്തിരി ഉത്സവ നാളിൽ (മാർച്ച്‌ 3) തെക്കേക്കുന്ന് തെക്ക് വീട് തറവാട്ടിൽ നിന്ന് സന്ധ്യയ്ക്ക് ശേഷം പുറപ്പെടുന്ന ഘോഷയാത്ര 8 മണിക്ക് ആചാര വെടിക്കെട്ടിന് ശേഷം ജോളിനഗറിൽ നിന്ന് പുറപ്പെട്ട് ബേക്കൽ, കോട്ടിക്കുളം വഴി 12.30 ന് ക്ഷേത്രത്തിലെത്തി സമർപ്പണം പൂർത്തിയാക്കും. 

അറുപതാം വാർഷികം ആഘോഷിച്ചപ്പോൾ ദേവിക്കുള്ള കാഴ്ച സമർപ്പണം
പാവപ്പെട്ടവന് വീട് നിർമിച്ചു നൽകി മാതൃക കാട്ടിയവരാണ് ഈ പ്രദേശത്തുകാർ. എൻ. സുരേശൻ (പ്രസിഡന്റ്) രാജേഷ് പള്ളിക്കര (ജ. സെക്രട്ടറി) ടി.ജി. ബാലചന്ദ്രൻ (ഖജാൻജി) എന്നിവരാണ് ഈ കാഴ്ച കമ്മിറ്റിയുടെ സാരഥികൾ. 

Post a Comment

0 Comments