NEWS UPDATE

6/recent/ticker-posts

ഭാര്യയ്‌ക്കെതിരേ വധശ്രമം: അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ വ്യാജ ഉത്തരവ് ചമച്ച പ്രതി പിടിയില്‍

കൊച്ചി: അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചു. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനുമാണ് വ്യാജരേഖ ചമച്ചത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പ്രതി പ്രശാന്ത് കുമാറിനെ കരമന പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


കരമനയില്‍ ഭാര്യയെ തലയ്ക്കടിച്ച കേസിലെ പ്രതിക്കെതിരേ വധശ്രമത്തിനാണ് നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതി പ്രശാന്ത് കുമാറിന്റെ അറസ്റ്റ് സമയത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശമുണ്ടെന്ന ഉത്തരവാണ് പ്രതികള്‍ വ്യാജമായി ഉണ്ടാക്കിയത്.

അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്നതാണ് പ്രോസിക്യൂഷന്റെ പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് പരാതി നല്‍കി. ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയാണ്.

കോടതിയുടെ ഐടി സെല്ലിലെ അടക്കം രേഖകള്‍ പരിശോധിക്കുകയും ഇത്തരമൊരു ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ പരാതി. വ്യാജരേഖ ചമച്ചവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.

Post a Comment

0 Comments