NEWS UPDATE

6/recent/ticker-posts

ഐ എം സി സി ഫുട്ബോൾ; റഹ്മത്ത് ഫ്യൂവൽ അജ്മാൻ എച്ച് എസ് ജേതാക്കൾ

അജ്മാൻ: ഐ എം സി സി ഹദ്ദാദ് നഗർ സംഘടിപ്പിച്ച നാഷണൽ ട്രോഫി 2022 ഓൾ ഇന്ത്യ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെൻറിൽ ജി എഫ്സി റെയ്ഞ്ചർ ഒറവങ്കരയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി റെഹ്മത്ത് ഫ്യുവൽ അജ്‌മാൻ എച്ച്എസ് കാഞ്ഞങ്ങാട് ജേതാക്കളായി.[www.malabarflash.com]


യു എ ഇ യിലെ 16 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി നിർവഹിച്ചു. ജലീൽ മെട്രോ മീഡിയ, എൻ ടി വിചെയർമാൻ മാത്തുക്കുട്ടി കാടോൺ, കോൺ കോർഡ് സിൽക്ക് സ്ക്രീൻ എം ഡി ഗംഗാധരൻ പാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാബു വര്‍ഗീസ് എന്നിവർ ചടങിൽ പങ്കെടുത്തു.

മൊയ്ദു കെ എം,അബ്ദുൾ റഹിമാൻ പി.കെ.എസ്, സത്താർ ഹദ്ദാദ്, മൻസൂർഹദ്ദാദ്, റിയാസ് ഹദ്ദാദ്, ഇസ്‌ഹാഖ്‌ ഹദ്ദാദ്, ഷനാഫ് അലവി, അസ്ഹർ
ഹദ്ദാദ്,റഫീഖ് ഹദ്ദാദ്, ഖാൻ പാറയിൽ റഷീദ് താനൂര്‍, അനീസ് റഹ്മാൻ നീർവേലി,അമീർ മസ്താൻ, തുടങ്ങിയവർ സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു. മനാഫ് കുന്നിൽ സ്വാഗതവും, ആഷിഫ് ഹദ്ദാദ് നന്ദിയും പറഞ്ഞു

Post a Comment

0 Comments