NEWS UPDATE

6/recent/ticker-posts

മാരക മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍

വൈത്തിരി: പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ അഭിനേതാവ്​ അറസ്​റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ (44) നെയാണ്​ വൈത്തിരി പോലീസ്​ അറസ്റ്റ് ചെയ്തത്​.[www.malabarflash.com]


ഇയാളുടെ കൈവയിൽനിന്ന്​ 0.140ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ്​ മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറി​െൻറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

ഓർമ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍. 40000 രൂപയോളം വില വരുന്നതാണിത്​. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments