NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്തെ ആദ്യത്തെ സി പി എം വനിതാ ഏരിയാ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോള്‍

മീനങ്ങാടി: സി പി എം മീനങ്ങാടി ഏരിയാ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ തിരഞ്ഞെടുത്തു. കേരളത്തിലെ ആദ്യത്തെ സി പി എം വനിതാ ഏരിയാ സെക്രട്ടറിയാണ് 54കാരിയായ കുഞ്ഞുമോള്‍. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.[www.malabarflash.com]


ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

2001-ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞുമോള്‍ സി പി എം അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബത്തേരി ഏരിയാ കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്.

Post a Comment

0 Comments