Top News

കഞ്ചാവ് വാങ്ങി വരുന്നതിനിടെ അപകടം; യുവാക്കളെ പോലീസ് പൊക്കി

നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പോലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com] 

200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ് രാത്രി നിലമ്പൂർ കോവിലകം റോഡ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു.

സഹായിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് ഇവരുടെ കൈവശം കഞ്ചാവുള്ളതായി കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണാലി വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തിൽനിന്ന് 6,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post