Top News

ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം; സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർ​ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ  നടത്താൻ ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ  ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.[www.malabarflash.com] 

ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍. നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും.

രക്ഷിതാക്കൾക്കും കുട്ടികൾക്കും വരെ കൗൺസിലിങ്, രാഷ്ട്രീയ പാർട്ടികളും അധ്യാപക സംഘടനകളുമായി യോഗം അങ്ങനെ ബൃഹത്തായ പദ്ധതിയാണ് സ്കൂൾ തുറക്കാനായി ഒരുക്കുന്നത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കാണ് ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post