NEWS UPDATE

6/recent/ticker-posts

സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: സാംസംഗ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫളിപ്പ് കാര്‍ട്ട്, സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഡിവൈസ് ലഭ്യമാണ്. സാംസംഗ് ഗാലക്‌സി എ 22 വിന്റെ റീബ്രാന്‍ഡഡ് വേര്‍ഷനാണ് ഈ മോഡല്‍.[www.malabarflash.com]

സാംസംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫളിപ്പ്കാര്‍ട്ടിലും ഹാന്‍ഡ് സെറ്റിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 6.4 ഇഞ്ച് എച്ച്ഡി + അമോലെഡ് സ്‌ക്രീന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 6,000 എംഎഎച്ച് ബാറ്ററി, പിറകില്‍ നാല് ലെന്‍സുകളുള്ള കാമറ, 48 എം പി പ്രൈമറി ക്യാമറ, ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ലിസ്റ്റിംഗ്, മീഡിയടെക് എംടി 6769 ടി ചിപ്പ്‌സെറ്റ് എന്നിവയാണ് സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍.

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപ വിലയുണ്ട്. ഈ ഡിവൈസിന് ലോഞ്ച് ഓഫറായി മികച്ച കിഴിവും ലഭിക്കും. പ്രീപെയ്ഡ് ഇടപാടുകളിൽ ബേസ് മോഡൽ 11,499 രൂപയ്ക്കും 6ജിബി മോഡൽ 13,499 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.

Post a Comment

0 Comments